എന്തുകൊണ്ട് ശശിയായി?!

എന്തുകൊണ്ട് ശശിയായി?!
May 19, 2025 11:25 AM | By PointViews Editr

ശശീ ജീ ഭാജ്പാ കോ ബചായിയേ..... ഹംഭാജ്പാ വാലേ അങ്ക്രേസി നഹി ജാൻതേ. ഹം കുഛ് നഹി ജാൻതേ. ബചാലോ ശശീ ജീ.. ക്യാ ആപ് അമരികാ ജാക്കർ യഹ് മാoല സമഝാ സക്തേ ഹേ?ബചാലോ ശശീ ജീ.

വിശ്വഗുരുവിൻ്റെ ഹിന്ദി ഭാഷയിലുള്ള വിലാപം കേട്ടാണ് 90 ശതമാനം സ്വയം പൊങ്ങിയായ ശശി തരൂർ പ്രത്യേക എംപീ സംഘത്തേയും ചുമന്ന് ഇംഗീഷ് പശ്ചാത്തലമുള്ള രാജ്യങ്ങളിൽ പോയി പാക്കിസ്ഥാനെതിരെ പ്രചാരണം നടത്തുന്നത്. കാര്യം ഡൊളാണ്ട് ട്രാംപ് മോദി ജീയും മായീ പ്രാണ്ട് ഒക്കെയാണെങ്കിലും ഈ കുട്ടീം കോലും കളിയെ കുറിച്ച് ട്രാംപിനെ ഒന്നു പറഞ്ഞു മനസ്സിലാക്കിക്കാൻ മോദി ജിക്കും കൂട്ടർക്കും അങ്ക്രേസിയിൽ അത്ര പിടി പോരാ..... എന്തര് ചെയ്യും? അതായത് ക്യാ കരൂം? ഒന്നും കരാൻ പറ്റില്ല. എന്നാൽ പിന്നെ ഒരു ഇളക്കമൊക്കെ പിടിച്ചു നിൽക്കുന്ന ശശിയെ ആ പണി എൽപ്പിച്ചാൽ ശശി ഒന്ന് പൊങ്ങുകേം ചെയ്യും ഇവിടെ ഭാരതാവിൽ കാങ്ക്രസ് ശശിയാകുകയും ചെയ്യും. എങ്ങനെയുണ്ട് പുത്തി.


ലോക പരിത്രാണത്തിന് ഹിന്ദിയാണ് വേണ്ടത് എന്ന് പറഞ്ഞ് നടക്കുന്ന ബിജെപി ഭരണക്കാർക്ക് കാര്യം ജനാധിപത്യപരമായി ഏതെങ്കിലും യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളിൽ പോയി അഭിനയിച്ച് ഫലിപ്പിക്കണമെങ്കിൽ വിദേശ നിലവാരത്തിൽ ഇംഗ്ലീഷ് അറിയാവുന്ന ഒരു പത്ത് പേരേ കണ്ടെത്തിയേ പറ്റു. ഭാജ്പായിൽ പക്ഷെ അത്തരം രണ്ടെണ്ണത്തെ തികച്ച് എടുക്കാനില്ല താനും. അവിടെല്ലാം ഹിന്ദി ഹേ, ഹും, ഹൊ ആണ്. ആകെ തട്ടിമുട്ടി നാല് ഇംഗ്ലീഷ് അറിയാവുന്നത് തിരുവനന്തപുരത്തെ തോറ്റ എംപിയും ബിജെപിയുടെ സംസ്ഥാന അധ്യക്ഷുമായ രാജീവനാണ്. പണി രാജീവിനെ ഏൽപ്പിച്ചാൽ ഭാജ്പായുടെ പണി പാളും. ഹിന്ദി വാലാകൾ പറയും പോലെ രാജീവൻ ഒരു മദ്രാസിയാണ്, ദ്രാവിഡ്‌ ഹേ. ഓനോട് സഹായം തേടിയാൽ ആര്യൻ ഹിന്ദുത്വ ടീംസിന് നാൺക്കേട് ആണ് ! മാത്രമല്ല പാർട്ടിക്കുള്ളിൽ പലതരത്തിൽ ഗ്രൂപ്പുകളിയുമാകും. അധികാരം പിടിക്കാനും പാർട്ടിയെ പിടിച്ചെടുക്കാനും ശ്രമം നടക്കുന്നുണ്ട് എന്ന് പുറംലോകമറിയും. മാത്രമല്ല, ഭാജ്പായുടെ ഏതേലും ഒരു ഉപമുഖ്യമന്ത്രിക്ക് വേണേലും ഒരു വിവരദോഷം തള്ളിമറിച്ച് കൈയ്യടി വാങ്ങാൻ കഴിയുന്ന കാലമാണ്. ഇംഗ്ലീഷ് പറയിപ്പിക്കാൻ ആ രാജീവനേ വിട്ടാൽ ഓൻ അതും പറഞ്ഞ് വിലപേശിയാൽ ഹം ദേശീയ ഭാജ്പാ ക്യാ കരൂം? ആ സുരേന്ദ്രനൊക്കെ പറ്റിയ ടീമായിരുന്നു. സ്വല്പം ഉള്ളിക്കറിയും കൊടകര പെട്ടിയും കൊടുത്താൽ എന്ത് മണ്ടത്തരവും പറഞ്ഞ് വൈറലായിക്കൊള്ളുമായിരുന്നു. പക്ഷെ ഓന് ഹിന്ദി അത്രയ്ക്ക് മാലും നഹിയാണ്. അങ്ക്രേസിയുടെ കാര്യം നഹിയേക്കാൾ നഹിയാണ്. അപ്പഴാണ് ശശിയെ കാണുന്നത്. യുഎൻ സെക്രട്ടറി സ്ഥാനത്തേക്ക് ഒക്കെ മത്സരിച്ച വിദ്വാനാണ്. ഭാരതാവിൽ വന്ന് കാങ്ക്രസിൽ ചേർന്ന് മത്സരിച്ച് ജയിച്ച് കേന്ദ്ര മന്ത്രിയൊക്കെയായെങ്കിലും അമിതമായ ഷൈനിപ്പിന് നടന്നപ്പോൾ മഹാനായ ഡോ.മൻമോഹൻ ജീ ചെവിക്ക് പിടിച്ച് മന്ത്രിസഭയിൽ നിന്ന് പുറത്തേക്കൊരു ഏറ് വച്ചു കൊടുത്തതാണ്. പിന്നെ കലാകാലം തിരുവനന്തപുരത്ത് ഒരു ലോക്സഭാ സീറ്റും ഒരു കൈ ചിഹ്നവും കൊടുത്ത് ഇട്ടിരിക്കുമെന്നല്ലാതെ കോൺഗ്രസ് ഒന്നും കൊടുക്കുന്നില്ല. നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവനാണല്ലോ എന്ന് കരുതിയാണ് കോൺഗ്രസ് സ്ഥാനങ്ങളൊക്കെ ആദ്യം നൽകിയത്. പക്ഷെ തേങ്ങ ആറരച്ചാലും കറി ശശിയല്ലേ? കോൺഗ്രസിനേക്കാൾ വിവരം കൂടുതലുണ്ട് എന്ന ചിന്ത തലയ്ക്ക് പിടിച്ച് നിന്നിട്ടും നടന്നിട്ടും പോലും കോൺഗ്രസ് തിരിഞ്ഞു നോക്കാതായി. ഇനിയിപ്പം കാഞ്ഞു പോകും മുൻപ് ഒരിക്കലെങ്കിലും ഏതെങ്കിലും പാർട്ടിയുടെ ഒരു ബൂത്ത് പ്രസിഡൻ്റ് എങ്കിലുമായില്ലെങ്കിൽ ചരിത്രത്തിൽ ശശി വെറും ശശി പോലുമാകില്ല. എന്താ വഴിയെന്ന് നോക്കുമ്പോൾ ആണ് ഭാജ്പാ പ്രധാനമന്ത്രിയെ ചുമ്മാ പുകഴ്ത്തിയാൽ കാര്യം നടക്കുമെന്ന് തോന്നിയത്. ഭയന്ന് കോങ്ക്രസ് തന്നെ പൊക്കിപ്പിടിക്കും എന്നും തന്നെ പൊക്കിപ്പിടിച്ചില്ലെങ്കിൽ താൻ ഭാജ്പയിലേക്ക് പോകുമെന്ന പ്രതീതി സൃഷ്ടിച്ചാൽ സാക്ഷാൽ ബിജെപി തനിക്ക് ചുറ്റും കൂടുമെന്നും ശശിയുടെ മദ്രാസി ബുദ്ധി പറഞ്ഞു. സംഗതി പകുതി ഏറ്റു. ഭാജ്പാ പുറകെ മണത്തു കൂടി എന്നത് കറക്ടായി. പക്ഷെ കോൺഗ്രസിന് ഒരു ഭാവഭേതവുമില്ല! എന്തുകൊണ്ട്? കൂടോത്രം കണ്ടു പിടിക്കാൻ തേങ്ങാ ഉടയ്ക്ക് സ്വാമീ എന്ന് അലറി വിളിച്ച് നെടുമുടി വേണുവിന് പിന്നാലെ ജഗതി വട്ടം ചുറ്റുമ്പോഴും ഒരു ഭാവഭേതവുമില്ലതെ തല ഒരു പ്രത്യേക ആംഗിളിൽ പിടിച്ച് നിൽക്കുന്ന ഇന്നസെൻ്റിനേപ്പോലെ ഒറ്റ നിൽപ്പാണ് കോൺഗ്രസ്. കോൺഗ്രസ് പാർട്ടിക്ക് ഇപ്പോൾ വലുത് വിശ്വാസ്യതയും വിശ്വസ്തതയുമുള്ള നേതാക്കളേയാണ്. വിലപേശുന്നവരെല്ല! തന്നെ ജയിപ്പിച്ചു വിടുന്ന കോൺഗ്രസിൻ്റെ സാധാരണ വോട്ടർമാരോടും പ്രവർത്തകരോടും യാതൊരു വിധ വിശ്വാസ്യതയും വിശ്വസ്തതയും കാണിക്കാത്ത ഒരുവനായിട്ടാണ് അണികൾ ഇന്ന് ശശിയെ കാണുന്നത്. രാഹുൽ ഗാന്ധി നൽകിയ അംഗീകാരത്തിന് വില കൊടുക്കാതെ മോദിയെയും വിജയനെയും പ്രത്യക്ഷത്തിൽ പുകഴ്ത്തുകയും രഹസ്യത്തിൽ തള്ളിപ്പറയുന്നതായി പാർട്ടി വേദികളിൽ അഭിനയിക്കുകയും ചെയ്യുന്നത് ഏത് ശശിയായാലും ആ ശശി ഏത് പാർട്ടിയിൽ പെട്ടവനായാലും വിശ്വാസ്യത നഷ്ടപ്പെടും. ശശിക്ക് സംഭവിക്കുന്നതും അതാണ്. നേതാവ് വിശ്വസ്തനായിരിക്കണം എന്നത് നിർബന്ധമാണ്.


കോൺഗ്രസിൽ വിശ്വാസ്യത കുറഞ്ഞ ശശിയെ ചാക്കിലാക്കിയാൽ ബിജെപിയിൽ വിശ്വാസ്യത കുറഞ്ഞ രാജീവ് ചന്ദ്രശേഖർ സ്വന്തം പോക്കറ്റിലാക്കാൻ നീക്കം തുടങ്ങിയത് സമീപകാലത്താണ്. ഇംഗ്ലീഷൊക്കെ സ്പീക്കി, മാധ്യമസ്ഥാപനം നടത്തി, വ്യവസായ മേലങ്കിയണിഞ്ഞ് ബിജെപി രാഷ്ട്രീയത്തിൽ കയറിക്കൂടിയ രാജീവനോടു ബിജെപി കേന്ദ്ര നേതൃത്വത്തിന് സമീപകാലത്ത് വലിയ താൽപര്യമില്ല. ഒരു കാരണം രാജീവൻ ഒരു മദ്രാസി ദ്രാവിഡ് ആണ് എന്നതാണ്. ഇംഗ്ലീഷും മാധ്യമ ബലവും വച്ച് കേന്ദ്രത്തിലെ ബിജെപിയിൽ പിടിമുറുക്കിയാൽ അമിത് ഷാ, ജയ് ഷാ, യോഗി, രാജ്നാഥ്, കുമ്മനം, വി.മുരളിധരൻ മുതൽ ശോഭാ സുരേന്ദ്രന് വരെ പലർക്കും രാജീവൻ ഭീഷണിയായേക്കാം. മാത്രമല്ല ബിജെപിയുടെ വടക്കേ ഇന്ത്യൻ ലോബിക്ക് തെക്കേ ഇന്ത്യൻ ദ്രാവിഡൻ പാർട്ടിയിലെ താക്കോൽ സ്ഥാനങ്ങളിൽ എത്തുന്നത് ഇഷ്ടവുമല്ല. ഒതുക്കാൻ വഴി തിരഞ്ഞപ്പോൾ ആണ് സുരേന്ദ്രനെ മാറ്റി രാജീവനെ തിരുവനന്തപുരത്തെ മാരാർ ഭവനിൽ കുടിയിരുത്തിയത്. ബിജെപി കാര്യങ്ങൾ നടത്താൻ രാജീവനേക്കാൾ വിശ്വസ്ഥൻ പിണറായി വിജയനാണ്. വിജയനാകുമ്പോൾ രാജീവിനെ സംരക്ഷിക്കുന്നതു പോലെ ശ്രദ്ധിക്കേണ്ട കാര്യവുമില്ല. വലിയ ചെലവുമില്ല. എന്തേലും മൊട കാട്ടിയാൽ ലാവലിൻ മുതൽ ഇഡി വരെ ഇടപെട്ട് വിജയനെ നിയന്ത്രിച്ചോളും. പിന്നെ കുറേ പാവം ബിജെപിക്കാർ കേരളത്തിലുണ്ട്. അവർക്കാകട്ടെ ഹിന്ദുത്വമേതാ,ഹിന്ദുയിസമേതാ എന്നൊന്നും അറിയാത്തവരാണ്. ഇന്ത്യ എന്ന പേര് ബ്രിട്ടീഷ്കാർ കണ്ടു പിടിച്ചിട്ടതാണെന്ന മണ്ടത്തരം വിശ്വസിക്കുന്ന മദ്രാസീസാണ് ഇപ്പഴും കേരളത്തിലുള്ളത്. രാജീവൻ അവരെയൊക്കെ കളിപ്പിച്ചും ചിരിപ്പിച്ചും കേരളത്തിൽ കിടക്കട്ടെ എന്നാണ് ഭാജ്പയുടെ കേന്ദ്ര ഗ്രൂപ്പുകൾക്കുള്ളത്. കേരളത്തിലാകുമ്പോൾ ശോഭ ഗ്രൂപ്, സുരേന്ദ്രൻ ഗ്രൂപ്പ്, മുരളീധരൻ ഗ്രൂപ്, ശശികല ഗ്രൂപ്, വൽസൻ ഗ്രൂപ്, കുമ്മനം ഗ്രൂപ്പ് തുടങ്ങി പല ഗ്രുപ്പുകൾ ഉള്ളതിനാൽ രാജീവന് എപ്പഴും കേന്ദ്രത്തിൽ പോയി കളിക്കാൻ പറ്റാതെ വരും. ഈ അവസരത്തിൽ ശശിയെ കരാർ അടിസ്ഥാനത്തിൽ ദിവസവേതനം നൽകി വാടകയ്‌ക്കെടുത്താൽ ഇംഗ്ലീഷിൻ്റെ ആവശ്യം നടക്കുകയും ചെയ്യും ഓഛാനിച്ച് നിൽക്കുകയും ചെയ്തുകൊള്ളും. എന്തേലും സ്ഥാനം കൊടുത്താലും മതി. കുറവ് തീറ്റ പരമാവധി കറവ നടത്തുകയും ചെയ്യാം. കോൺഗ്രസിൽ ഒരു സമ്മർദ്ദം ചെലുത്തുകയും ചെയ്യാം എന്നതാണ് ഭാജ്പായുടെ തന്ത്രം.രാജീവനെ ഒതുക്കാം, ശശിയ്ക്ക് ബിസ്കറ്റ് കൊടുത്ത് കൂടെ നിർത്താം, ഡൊളാണ്ട് ട്രാംപിനോട് 4 അങ്ക്രേസി പറയാൻ ആളെയും കിട്ടും. എങ്ങനുണ്ട് ഭാജ്പാ കളി.

പിന്നെ ശശിയോട് - ഗാന്ധിജി പറഞ്ഞിട്ടുണ്ട് - politics without Principle is a deadly Sin എന്ന്. ഒരു തത്വദീക്ഷയുമില്ലാത്ത രാഷ്ട്രീയം മരണശിക്ഷക്കർഹമായ പാപമാണ് എന്ന്.

Why did you become sad?!

Related Stories
ചൗക്കീദാറും ഭായിയോംസും ബഹനോംസും ചേർന്ന് കള്ളവോട്ടുകൾ ചേർത്ത് തിരഞ്ഞെടുപ്പിനെയും ജനാധിപത്യത്തെയും മുക്കി ഹേ....

Aug 7, 2025 04:53 PM

ചൗക്കീദാറും ഭായിയോംസും ബഹനോംസും ചേർന്ന് കള്ളവോട്ടുകൾ ചേർത്ത് തിരഞ്ഞെടുപ്പിനെയും ജനാധിപത്യത്തെയും മുക്കി ഹേ....

ചൗക്കീദാറും ഭായിയോംസും ബഹനോംസും ചേർന്ന് കള്ളവോട്ടുകൾ ചേർത്ത് തിരഞ്ഞെടുപ്പിനെയും ജനാധിപത്യത്തെയും മുക്കി...

Read More >>
ബിരിയാണി വില കുതിക്കുന്നു. ഇറച്ചിയും പച്ചക്കറികളും മത്സരത്തിലാണ്. ന്നാൽ തള്ളിക്കോളൂ -  ഭാരതം: ബിരിയാണിയുടെ ഫ. കേരളം: ഖരത്തിൻ്റ ഗ

Aug 7, 2025 11:50 AM

ബിരിയാണി വില കുതിക്കുന്നു. ഇറച്ചിയും പച്ചക്കറികളും മത്സരത്തിലാണ്. ന്നാൽ തള്ളിക്കോളൂ - ഭാരതം: ബിരിയാണിയുടെ ഫ. കേരളം: ഖരത്തിൻ്റ ഗ

ബിരിയാണി വില കുതിക്കുന്നു. ഇറച്ചിയും പച്ചക്കറികളും മത്സരത്തിലാണ്. ന്നാൽ തള്ളിക്കോളൂ - ഭാരതം: ബിരിയാണിയുടെ ഫ. കേരളം: ഖരത്തിൻ്റ...

Read More >>
പാലിയേക്കര ടോൾ കൊള്ളക്ക് 4 ആഴ്ച സ്റ്റേ

Aug 6, 2025 01:57 PM

പാലിയേക്കര ടോൾ കൊള്ളക്ക് 4 ആഴ്ച സ്റ്റേ

പാലിയേക്കര ടോൾ കൊള്ളക്ക് 4 ആഴ്ച...

Read More >>
ആർ.വി. ബാബുവിൻ്റെ ഹിന്ദുത്വ നില നിൽക്കണമെങ്കിൽ കൂട്ടബലാൽസംഗം വേണമെന്നോ?  മാർ പാംപ്ലാനി വച്ച വെള്ളം ആര് വാങ്ങും? പാംപ്ലാനിയോ? അതോ ആർ.വി. ബാബുവോ?

Aug 4, 2025 08:51 AM

ആർ.വി. ബാബുവിൻ്റെ ഹിന്ദുത്വ നില നിൽക്കണമെങ്കിൽ കൂട്ടബലാൽസംഗം വേണമെന്നോ? മാർ പാംപ്ലാനി വച്ച വെള്ളം ആര് വാങ്ങും? പാംപ്ലാനിയോ? അതോ ആർ.വി. ബാബുവോ?

ആർ.വി. ബാബുവിൻ്റെ ഹിന്ദുത്വ നില നിൽക്കണമെങ്കിൽ കൂട്ടബലാൽസംഗം വേണമെന്നോ? മാർ പാംപ്ലാനി വച്ച വെള്ളം ആര് വാങ്ങും? പാംപ്ലാനിയോ? അതോ ആർ.വി....

Read More >>
നിങ്ങളറിഞ്ഞോ?പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് നർകോടിക്ക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് നിയമത്തെ കുറിച്ച്? ആദ്യ അറസ്റ്റ് കണ്ണൂരിലെ മുഴക്കുന്നിൽ

Aug 1, 2025 08:21 PM

നിങ്ങളറിഞ്ഞോ?പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് നർകോടിക്ക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് നിയമത്തെ കുറിച്ച്? ആദ്യ അറസ്റ്റ് കണ്ണൂരിലെ മുഴക്കുന്നിൽ

നിങ്ങളറിഞ്ഞോ?പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് നർകോടിക്ക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് നിയമത്തെ കുറിച്ച്? ആദ്യ അറസ്റ്റ്...

Read More >>
വത്സൻ ചെറുവളത്ത്  അനുസ്മരണം നടത്തി

Aug 1, 2025 06:32 AM

വത്സൻ ചെറുവളത്ത് അനുസ്മരണം നടത്തി

വത്സൻ ചെറുവളത്ത് അനുസ്മരണം...

Read More >>
Top Stories